Misplaced Pages

വിക്കിപീഡിയ

Article snapshot taken from Wikipedia with creative commons attribution-sharealike license. Give it a read and then ask your questions in the chat. We can research this topic together.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. സ്വാഗതം ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിൽ നിലവിൽ 86,469 ലേഖനങ്ങളുണ്ട്
കല
ഗണിതം
ചരിത്രം
ഭൂമിശാസ്ത്രം
ശാസ്ത്രം
സാങ്കേതികം
സാമൂഹികം
കായികം
എല്ലാ താളുകളും
വിഹഗവീക്ഷണം
അംഗത്വം
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
 നിക്കോള ടെസ്‌ല സിഗ്നൽ (സോഫ്റ്റ്‍വെയർ) അണ്ണാമലൈയാർ ക്ഷേത്രം

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക

ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയസംവിധാനമാണ് സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്‌വെയർ, അയക്കുന്ന സന്ദേശങ്ങൾ ക്രോസ്-പ്ലാറ്റ്ഫോം എൻ‌ക്രിപ്ഷനോടെയാണ് അയക്കപ്പെടുന്നത്. ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്‌ക്കാൻ ഇത് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്. ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം. സിഗ്നലിന്റെ ആൻഡ്രോയ്ഡ് പതിപ്പിന് ഒരു എസ്എംഎസ് ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും. സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺ‌ടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക

ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന അണ്ണാമലൈയാർ ക്ഷേത്രം (Annamalaiyar Temple). തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയാർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവികളായ നായന്മാർ എഴുതിയ തേവാരം എന്ന കവിതയിലെ സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന 276 ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്മാനൈ എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു.


ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
എലൻ ബർസ്റ്റിൻ
എലൻ ബർസ്റ്റിൻ
  • എലൻ ബർസ്റ്റിൻ (ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ അഭിനേത്രിയാണ്. >>>
  • ഗൂഗിൾ വികസിപ്പിച്ച ഒരു ഇമേജ് റെക്കഗ്നിഷൻ മൊബൈൽ ആപ്പായിരുന്നു ഗൂഗിൾ ഗോഗിൾസ്. >>>
  • തല, കഴുത്ത്, കൈകാലുകൾ, വാൽ, മറ്റ് അനുബന്ധങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൃഗങ്ങളുടെ ( മനുഷ്യരുൾപ്പെടെ ) ശരീരത്തിന്റെ മധ്യഭാഗത്തിന്റെ ശരീരഘടനാപരമായ പദമാണ് ടോർസോ അല്ലെങ്കിൽ ട്രങ്ക്. >>>
  • ഒരു കൊളോബോമ എന്നത് ഐറിസ്, റെറ്റിന, കൊറോയിഡ് അല്ലെങ്കിൽ ഒപ്റ്റിക് ഡിസ്ക് പോലുള്ള കണ്ണിന്റെ ഘടനകളിലൊന്നിൽ സംഭവിക്കുന്ന ദ്വാരമാണ്. >>>
കൊളോബോമ
കൊളോബോമ
  • യാമ്പ നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. >>>
  • പ്രധാനമായും ഇന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു അർദ്ധ-ഇന്തോ-ആര്യൻ വംശീയ-ഭാഷാപരമായ ഗോത്രമാണ് ഗഡ്ഡി. >>>
സ്പൈറാംഗിൾ
സ്പൈറാംഗിൾ
  • ജ്യാമിതിയിൽ, ഒരു സർപ്പിളവുമായി ബന്ധപ്പെട്ട ഒരു രൂപമാണ് ഒരു സ്പൈറാംഗിൾ. >>>
  • ഇടുക്കി ജില്ലയിലെ ഒരു ആദിവാസി മൂപ്പൻ ആയിരുന്നു ചെമ്പൻ കൊലുമ്പൻ എന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ. >>>
  • മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് രത്നഗിരി ജില്ല. രത്നഗിരി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. >>>
  • സൂര്യപ്രകാശത്തിലെ ഹാനികരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംരക്ഷിത കണ്ണടയാണ് സൺഗ്ലാസ് >>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
 തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ കേരളത്തിലെ തുമ്പികൾ ഗ്രാമി ലെജൻഡ് പുരസ്കാരം

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

തിരുത്തുക

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്.

പട്ടിക കാണുക

തിരുത്തുക ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു.

നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്.

പട്ടിക കാണുക

തിരുത്തുക
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ ഇന്ന് നാളെ ജനുവരി 2 ജനുവരി 3
  • 1413 – ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.
  • 1496 – ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു.
  • 1510 – പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു.
  • 1521 – ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു.
  • 1749 - ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.
  • 1777 – അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
  • 1815 - ഓസ്ട്രിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രഷ്യ, റഷ്യ എന്നിവയ്ക്കെതിരായ രഹസ്യാന്വേഷണ സഖ്യം രൂപീകരിച്ചു.
  • 1833 - ഫോക്ക്ലാന്റ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെട്ടു.
  • 1899 – ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.
  • 1959 - അലാസ്ക 49 ാം യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ ഏകീകരിക്കപ്പെട്ടു.
  • 2015 - ബോക്കോ ഹറാം തീവ്രവാദികൾ വടക്കു കിഴക്കൻ നൈജീരിയയിലെ ബാഗ നഗരത്തെ മുഴുവൻ നശിപ്പിച്ചു, ബാഗ കൂട്ടക്കൊല തുടങ്ങി, 2,000 ആൾക്കാരെ കൊല്ലുന്നു.
ജനുവരി 4
  • 46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു.
  • 1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • 1932ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.
  • 1948 – ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി.
  • 1958 - സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു.
  • 1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി.
  • 1961 – 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
  • 1966 – താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു.
  • 2003 നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു.
  • 2010 - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ദുബായിൽ തുറന്നു.
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ 2023
  • 2024 ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 86,000 പിന്നിട്ടു.
  • 2023 ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 85,000 പിന്നിട്ടു.
  • 2023 ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 83,000 പിന്നിട്ടു.
  • 2023 ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു.

2022

  • 2022 നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 80,000 പിന്നിട്ടു.
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.
പത്തായം
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശ
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹം
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം മറ്റുള്ളവ വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
കോമൺസ്
സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം
വിക്കിവാർത്തകൾ
സ്വതന്ത്ര വാർത്താകേന്ദ്രം
മീഡിയവിക്കി
മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം
വിക്കിസ്പീഷിസ്
ജൈവജാതികളുടെ നാമാവലി
ഫാബ്രിക്കേറ്റർ
മീഡിയാവിക്കിയിലെ പിഴവുകളെ പിന്തുടരൽ
വിക്കിഡാറ്റ
സ്വതന്ത്ര ഡാറ്റാ ശേഖരം
വിക്കിവൊയേജ്
സ്വതന്ത്ര യാത്രാ സഹായി
ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 86,469 ലേഖനങ്ങളുണ്ട്. മറ്റു വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.

സമ്പൂർണ്ണ പട്ടിക · ബഹുഭാഷാഏകോപനം